കണ്ണ് പൊട്ടിച്ചതിന് എസ്എഫ്ഐക്കാര്‍ അറസ്റില്‍
കോഴിക്കോട്: ലോ കോളജ് വിദ്യാര്‍ഥിയും കെ എസ് യു നേതാവുമായ ഒ. ആര്‍. രഘുവിന്റെ കണ്ണില്‍ കത്തി കയറ്റിയ സംഭവവുമായി ബന്ധപ്പെട്ട ഏഴ് എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.
ലോ കോളജ് വിദ്യാര്‍ഥികളായ കരുനാഗപ്പള്ളി ആദിനാട് സൗത്ത് കാട്ടില്‍ക്കടവില്‍ രഞ്ജിച്ച് ഭവനില്‍ ശ്രീജിത്ത് (22), കൂരാച്ചുണ്ട് അത്തിയോടി നരിക്കേരി എന്‍. സി. ഷിജോ (22), ചാവക്കാട് വലപ്പാട് കുറുപ്പന്‍വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ (21), അത്തോളി മഠത്തില്‍ക്കണ്ടി എം. കെ. അനസ് (21), പാലക്കാട് പെരുവമ്പം വെള്ളപ്പന വയക്കാട്ടില്‍ ബി. എസ്. പ്രജീഷ് (22), താമരശേരി പരപ്പന്‍പൊയില്‍ പൊറ്റങ്ങാരത്ത് വീട് ഭരതരാജ് (29), തിരുവല്ല ഇരവിപേരൂര്‍ പൊഴുവക്കാട്ടില്‍ ബെന്‍സി പീറ്റര്‍ (22), തന്മണ്ട ചാലയുള്ളതില്‍ അനൂപ് (18) എന്നിവരാണ് അറസ്റിലായത്.
ഡിസംബര്‍ 16നാണ് ലോ കോളജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായ രഘുവിന്റെ കണ്ണില്‍ കത്തി കയറ്റിയത്. ഹോസ്റലിലുണ്ടായ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയ്ക്കിടെയാണ് രഘുവിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചത്. രഘു ഇപ്പോള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിനിടെ രഘുവിന് വിദ്യാര്‍ഥികളില്‍ നിന്ന് പണം ശേഖരിച്ച് വീട് പണിതുനല്‍കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് പി. സി. വിഷ്ണുനാഥ് അറിയിച്ചു. ശസ്ത്രക്രിയക്കും പഠനത്തിനുമുള്ള ചെലവും വഹിക്കും. ആദിവാസിയായ രഘുവിന് പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് 20,000 രൂപ നല്‍കി.
അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് എസ് എഫ് ഐ അറിയിച്ചു.


Click it and Unblock the Notifications