ലെയ്ലന്റ് ട്രക്കുകള്‍ കേരളത്തില്‍
കൊച്ചി: അശോക് ലെയ്ലന്റിന്റെ രണ്ട് ട്രക്കുകള്‍ കേരളത്തില്‍ ഇറങ്ങി. 1612, കോമറ്റ് 1510 എന്നീ മോഡലുകളാണ് കേരളത്തില്‍ ഡിസംബര്‍ 23 വെള്ളിയാഴ്ച പുറത്തിറക്കിയത്.
16 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള, ഇന്ധനക്ഷമത കൂടിയ ട്രക്കാണ് 1612. ഇത് എച്ച് പരമ്പരയില്‍ പെട്ട വാഹനമാണ്. യൂറോ 3 എന്ന നിലവാരം പുലര്‍ത്തുന്നു എന്നതാണ് എച്ച് പരമ്പരയുടെ പ്രത്യേകത. ഇതുവരെ ഈ നിലവാരത്തിലുള്ള ബസുകള്‍ മാത്രമേ ലെയ്ലന്റ് പുറത്തിറക്കിയിരുന്നുള്ളൂ. 6.48 ലക്ഷം രൂപയാണ് ഈ ട്രക്കിന്റെ വില.
കോമറ്റ് 1510 എന്ന ട്രക്കിന് ഒമ്പത് ടണ്‍ ഭാരം വരെ വഹിക്കാന്‍ ശേഷിയുണ്ട്. 5.67 ലക്ഷമാണ് വില. കേരളത്തിലെ വാഹനവിപണിയുടെ 50 ശതമാനത്തോളം അശോക് ലെയ്ലന്റിന്റെ കൈകളിലാണെന്ന് ദക്ഷിണമേഖലാ മാനേജര്‍ വി.എം. ഹോംബാലി പറഞ്ഞു.
വിശ്വാസ്എന്ന പേരില്‍ ഒരു വര്‍ഷം മുഴുവന്‍ വണ്ടിയുടെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊടുക്കുന്ന പദ്ധതിയും അശോക് ലെയ്ലാന്റ് തുടങ്ങി. വഴിയില്‍ വാഹനങ്ങള്‍ കേടുവന്നാല്‍ അവിടെയെത്തി അറ്റകുറ്റപ്പണികള്‍ നടത്തിക്കൊടുക്കും എന്നതാണ് വിശ്വാസിന്റെ പ്രത്യേകത.












Click it and Unblock the Notifications