ടിസിഎസ് 4,000 പേരെ എടുക്കുന്നു
ബാംഗ്ലൂര്‍: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍, സേവന കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടണ്‍സി സര്‍വീസസ് (ടിസിഎസ്) 4,000 സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ ജോലിക്കെടുക്കും. 2003ല്‍ ആണ് ഇത്രയും പേരെ കമ്പനി എടുക്കുകയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇപ്പോള്‍ ടിസിഎസില്‍ 21,000 ജീവനക്കാരുണ്ട്. 2003 ഡിസംബറോടെ ഇവരുടെ എണ്ണം 25,000 ആയി ഉയരും. - ടിസിഎസ് വൈസ് പ്രസിഡന്റ് എന്‍.ജി. സുബ്രഹ്മണ്യം പറഞ്ഞു. ബാംഗ്ലൂരില്‍ പുതിയ സൗകര്യങ്ങള്‍ സ്ഥാപിക്കും. ഇപ്പോള്‍ ബാംഗ്ലൂരില്‍ ഇന്‍ഷ്വറന്‍സ്,ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ മേഖലകളിലെ 1,800 പേര്‍ ഉള്‍പ്പെടെ ഒട്ടാകെ 2,300 പേര്‍ ജോലിചെയ്യുന്നുണ്ട്. - സുബ്രഹ്മണ്യം പറഞ്ഞു.
ചിലിയില്‍ അധികം വൈകാതെ ഒരു വികസനകേന്ദ്രം ടിസിഎസ് തുറക്കും. ചൈനയിലെ ടിസിഎസ് ജീവനക്കാരുടെ എണ്ണം 25ല്‍ നിന്ന് 150 ആക്കി ഉയര്‍ത്തും.












Click it and Unblock the Notifications