മഹേഷ് ഭട്ടിന്റെ മകനെ അറസ്റ് ചെയ്തു
മുംബൈ: ഹിന്ദി ചലച്ചിത്ര സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ടിനെ മുംബൈ പൊലീസ് അറസ്റ് ചെയ്തു. സഹോദരിയും നടിയുമായ പൂജാ ഭട്ടിന്റെ കാമുകനെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് അറസ്റ്.
പൂജാ ഭട്ടിനെ കാമുകന്‍ രണ്‍വിര്‍ ഷോറി ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
രണ്‍വിര്‍ ഉപദ്രവിച്ചതിനാല്‍ പൂജ കരഞ്ഞ് നിലവിളിച്ചപ്പോഴാണ് രാഹുല്‍ ഭട്ട് ഇടപെട്ടതെന്ന് മഹേഷ് ഭട്ട് പറഞ്ഞു. രണ്‍വിര്‍ മദ്യപിച്ചിരുന്നുവെന്നും മദ്യപാനം മൂലമുണ്ടായ പ്രശ്നമാണിതെന്നും മഹേഷ് ഭട്ട് വ്യക്തമാക്കി.












Click it and Unblock the Notifications