കവിഞ്ഞ സ്വത്തുള്ളവരെ നിരീക്ഷിക്കണം
തിരുവനന്തപുരം: വരുമാനത്തില്‍ കവിഞ്ഞ സ്വത്തുള്ളവരെയും ആഡംബര ജീവിതം നയിക്കുന്നവരെയും വിജിലന്‍സ് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ സ്ഥാപക ദിനാചരണം ഡിസംബര്‍ 23 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതിയെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരണം. ഉദ്യോഗസ്ഥ, രാഷ്ട്രീയ തലത്തില്‍ അഴിമതി ഒരു പേടിസ്വപ്നമായി മാറണം.എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള കണക്ക് തീര്‍ക്കലായി തീരരുത് ഇത്.
സമീപകാലത്തുണ്ടായിട്ടുള്ളതു പോലുള്ള വിജിലന്‍സ് റെയ്ഡുകള്‍ തുടരണം. പത്തുതവണ കട്ടാല്‍ ഒരു തവണ പിടിക്കപ്പെടുമെന്ന ധാരണ ഇപ്പോഴുണ്ടായിട്ടുണ്ട്. വിജിലന്‍സ് ഒരു തിരുത്തല്‍ ശക്തിയായി മാറണം. അഴിമതിക്കാരെ സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്‍ക്കില്ല.
ചടങ്ങില്‍ മുന്‍ ഡി ജി പിമാരായ എം. കെ. ജോസഫ്, രാജഗോപാലന്‍ നായര്‍ എന്നിവരെ ആദരിച്ചു.












Click it and Unblock the Notifications