കോലഞ്ചേരി പള്ളി പൊലീസ് അടച്ചിട്ടു
കൊച്ചി: ഡിസംബര്‍ 22 ഞായറാഴ്ച കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളി പൊലീസ് അടച്ചിട്ടു. ആരെയും പള്ളിയില്‍ കടക്കാന്‍ പൊലീസ് അനുവദിച്ചില്ല.
ഓര്‍ത്തഡോക്സ് മേധാവികളും മന്ത്രിസഭാ ഉപസമിതിയും സഭാതര്‍ക്കം പരിഹരിക്കുന്നതിന് നടത്തിയ ചര്‍ച്ചയില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്ന കോലഞ്ചേരി പള്ളി തുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 18ന് പള്ളി തുറന്ന് കുര്‍ബാന കൊണ്ടാണ് നിരാഹാരം നടത്തിയ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തമാര്‍ സത്യഗ്രഹം അവസാനിപ്പിച്ചത്.
എന്നാല്‍ ഞായറാഴ്ച ആരാധനയ്ക്കെത്തിയ വിശ്വാസികളെ പൊലീസ് പള്ളിയില്‍ കടക്കുന്നതില്‍ നിന്ന് തടഞ്ഞു. പള്ളി അടച്ചിടാനാണ് തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചതെന്നും പ്രാര്‍ഥന നടത്താന്‍ പറ്റില്ലെന്നും പൊലീസ് അറിയിച്ചു.
ഡിസംബര്‍ 17ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിന് രണ്ട് ഞായറാഴ്ചയും യാക്കോബായ വിഭാഗത്തിന് മൂന്നാമത്തെ ആഴ്ചയും ഉപയോഗിക്കാമെന്ന് ഓര്ത്‍ഡോക്സ് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications