Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്റെ അച്ചടക്കലംഘനം കാണണം: മുസ്തഫ

കൊച്ചി: അച്ഛന്‍ നടത്തുന്ന അച്ചടക്കലംഘനം കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ. ഡിസംബര്‍ 23 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുസ്തഫ.

അച്ഛനെ വിമര്‍ശിക്കുന്നവരെ ശിക്ഷിക്കുന്ന കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ നടപടി ശരിയല്ല. കെ. കരുണാകന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും ഹൈക്കമാന്റിനെയും വിമര്‍ശിച്ച നടപടി ശരിയല്ലെന്ന് മാത്രമേ താന്‍ പറഞ്ഞുള്ളൂ. അച്ചന്റെ അച്ചടക്കലംഘനം മറച്ചുവച്ച്, അതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ആടിനെ പട്ടിയാക്കുന്നതുപോലെയാണെന്നും മുസ്തഫ പറഞ്ഞു.

താന്‍ ചെയ്ത കുറ്റം തന്നെയാണ് രാമചന്ദ്രന്‍ മാസ്ററും ചെയ്തത്. എന്നാല്‍ മുരളീധരന്റെ സമുദായത്തില്‍പ്പെട്ടയാളായ കാരണമാകാം രാമചന്ദ്രന്‍മാസ്റര്‍ക്കെതിരെ നടപടിയെടുത്തത്. ന്യൂനപക്ഷഅംഗമായതിനാലാവാം തന്നെ പീഡിപ്പിക്കുന്നത്. എന്തായാലും കോണ്‍ഗ്രസിലെ ഈ കുടുംബവാഴ്ചയ്ക്കെതിരെ താന്‍ തുടര്‍ന്നും പ്രതികരിക്കുമെന്നും മുസ്തഫ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+