Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ രതീഷ് അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര-ടെലിവിഷന്‍ താരം രതീഷ് (49) അന്തരിച്ചു. ഡിസംബര്‍ 23 തിങ്കളാഴ ്ച രാവിലെ എട്ട് മണിക്ക് നെഞ്ചുവേദനയെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

രാവിലെ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അരമണിക്കൂറിനകം മരണം സംഭവിച്ചു. രണ്ട് മക്കളോടൊപ്പമാണ് രതീഷ് ആശുപത്രിയിലെത്തിയത്.

ഡയാനയാണ് ഭാര്യ. മക്കള്‍ പാര്‍വതി, പത്മരാജ്, പത്മ, പ്രണവ്. മരണസമയത്ത് രതീഷിന്റെ പുനലൂരിലുള്ള ഫാം ഹൗസിലായിരുന്നു ഭാര്യ ഡയാന.

കെ. ജി. ജോര്‍ജിന്റെ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ രതീഷ് പിന്നീട് മലയാളത്തിലെ പ്രമുഖനായക നടനായി. ഏറെ കാലം സിനിമാരംഗത്ത് നിന്നും വിട്ടുനിന്ന രതീഷ് ഷാജി കൈലാസിന്റെ കമ്മിഷണറിലൂടെയാണ ്സിനിമാരംഗത്ത് തിരിച്ചെത്തിയത്.

ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധേയമായ മെഗാപരമ്പരയായ വേനല്‍മഴയിലെ നായകകഥാപാത്രമായി അഭിനയിച്ചുവരികയായിരുന്നു രതീഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+