Get Updates
Get notified of breaking news, exclusive insights, and must-see stories!

രതീഷിന്റെ സംസ്കാരം ആലപ്പുഴയില്‍

തിരുവനന്തപുരം: അന്തരിച്ച നടന്‍ രതീഷിന്റെ മൃതദേഹം ആലപ്പുഴയില്‍ തറവാട്ട് വീട്ടില്‍ സംസ്കരിക്കും.

ഇപ്പോള്‍ തിരുവനന്തപുരം കലാഭവന്‍ തീയറ്ററില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം ആലപ്പുഴയിലെ കലവൂരില്‍ കൊണ്ടുപോയി. നേരത്തെ കലാഭവനില്‍ മൃതദേഹം കാണാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പ്രവഹിച്ചു.

ആലപ്പുഴയിലെ കലവൂരില്‍ ഡിസംബര്‍ 24 ചൊവാഴ്ച രാവിലെ 9.30ന് മൃതദേഹം സംസ്കരിക്കും.

രതീഷിന്റെ മരണം അഭിനയ ലോകത്തിന് കനത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. സിനിമാ ലോകത്തിന് അതുല്യനായ ഒരു നടനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ആന്റണി പറഞ്ഞു.

രതീഷിന്റെ മരണവാര്‍ത്ത തന്നെ ഞെട്ടിച്ചെന്നു സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+