കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല തങ്കയങ്കി ഘോഷയാത്ര ചൊവാഴ്ച

  • By Staff
Google Oneindia Malayalam News

ശബരിമല: ശബരിമല ശാസ്താവിന് മണ്ഡലപൂജാ വേളയില്‍ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ട് രഥഘോഷയാത്ര ഡിസംബര്‍ 23 ചൊവാഴ്ച ആറന്മുള്ള ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.

തിങ്കളാഴ്ച ആറന്മുള അസിസ്റന്റ് ദേവസ്വം കമ്മിഷണര്‍, ശബരിമല അസിസ്റന്റ് എക്സിക്യൂട്ടീവ് ഓഫീസറില്‍ നിന്ന് തങ്കയങ്കി ഏറ്റുവാങ്ങും. ആറന്മുള ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമില്‍ വെച്ചായിരിക്കും അങ്കിയേറ്റുവാങ്ങല്‍ചടങ്ങ്. ചൊവാഴ്ച പുലര്‍ച്ചെ നാല് മണി മുതല്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഇവ ദര്‍ശനത്തിന് വയ്ക്കും. രാവിലെ 6.30ന് ഘോഷയാത്ര ആരംഭിക്കും.

ഏഴിന് കോഴഞ്ചേരി പാമ്പാടിമണ്‍, 7.30ന് കാരംവേലി, 8.15ന് ഇലന്തൂര്‍ നാരായണമംഗലം, 12ന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രം, ഉച്ചകഴിഞ്ഞ് രണ്ടിന് കൊടുന്തറ ക്ഷേത്രം, 2.45ന് പത്തനംതിട്ട ശാസ്താക്ഷേത്രം, 3.35ന് വെട്ടൂര്‍ ശ്രീകൃഷ്ണക്ഷേത്രം, അഞ്ചിന് കോന്നി ടൗണ്‍ എന്നിവിടങ്ങളില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കും. ഘോഷയാത്ര ആദ്യദിവസം കോന്നി-മുരിങ്ങമംഗലം മഹാദേവക്ഷേത്രത്തില്‍ സമാപിക്കും.

ബുധനാഴ്ച രാവിലെ ഘോഷയാത്ര തുടരും. പമ്പാ ഗണപതി കോവിലില്‍ ദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ തങ്കയങ്കി പേടകം തലച്ചുമടായി സന്നിധാനത്തേക്ക് കൊണ്ടുപോകും. പതിനെട്ടാം പടി കയറി സോപാനത്തെത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും പേടകം ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോവും.

ഡിസംബര്‍ 26 വ്യാഴാഴ്ച വൈകുന്നേരം തങ്കയങ്കി ചാര്‍ത്തിക്കൊണ്ട് അയ്യപ്പക്ഷേത്രസന്നിധിയില്‍ ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് നടക്കുന്ന മണ്ഡലപൂജയ്ക്ക് ശേഷം നടയടക്കും. ജനവരി ഒന്നിന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായാണ് പിന്നീട് നട തുറക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X