സബ് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂര്‍: ഡി ഐ ജി ഓഫീസിലെ പ്രത്യേക അന്വേഷണ വിഭാഗത്തിലെ സബ് ഇന്‍സ്പെക്ടര്‍ വടക്കേവീട്ടില്‍ പി. വി. പുരുഷോത്തമന്‍ (54) കുഴഞ്ഞുവീണു മരിച്ചു.
ഡിസംബര്‍ 23 രാവിലെ ഒമ്പത് മണിയോടെ എളയാവൂരിലെ വീട്ടില്‍ നിന്നും ഓഫീസിലേക്ക് പുറപ്പെടുന്നതിനിടയിലാണ് പുരുഷോത്തമന്‍ കുഴഞ്ഞുവീണത്. ഉടനെ ധനലക്ഷ്മി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ വര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ഉള്‍പ്പെടെ വിവിധ ബഹുമതികള്‍ പുരുഷോത്തമന് ലഭിച്ചിട്ടുണ്ട്. ഭാര്യ കമലാക്ഷി. മക്കള്‍: ദീപ്തി, സുനന്ദ, മിഹിക.












Click it and Unblock the Notifications