കേരഫെഡിലെ ക്രമക്കേട്: വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: കേരഫെഡിലെ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രമക്കേട് നടന്നെന്ന് ധനവകുപ്പിന്റെ പരിശോധനാ വിഭാഗം കണ്ടെത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനെ ഏല്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. 1,64,67,000 രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തിയത്.
കോഴിക്കോട് നെടുവന്നൂരില്‍ കൊപ്ര നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത സ്ഥാപനത്തെ ഒഴിവാക്കി ടെണ്ടര്‍ ഉറപ്പിച്ചതിന്റെ പേരില്‍ 1,47,67,000 രൂപയും കേരഫെഡിന്റെ വിദഗ്ധര്‍ ഉണ്ടായിരിക്കെ പുറത്തുനിന്ന് ഉപദേഷ്ടാവിനെ നിയമിച്ച ഇനത്തില്‍ 17 ലക്ഷം രൂപയും നഷ്ടമായി എന്നാണ് ധനവകുപ്പ് കണ്ടെത്തിയത്.












Click it and Unblock the Notifications