Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോഡ് കൃഷ്ണ ഇന്‍ഷ്വറന്‍സ് രംഗത്ത്

കൊച്ചി: ലോഡ് കൃഷ്ണ ബാങ്ക് ഇന്‍ഷ്വറന്‍സ് രംഗത്തേക്ക് കടക്കുന്നു. ബജാജ് അലയന്‍സുമായി ചേര്‍ന്നാണ് ഇന്‍ഷ്വറന്‍സ് പദ്ധതി.

ജനറല്‍ ഇന്‍ഷ്വറന്‍സ് രംഗത്തേക്കാണ് ബജാജ് അലയന്‍സിന്റെ സഹായത്തോടെ ലോഡ് കൃഷ്ണ ബാങ്ക് കടന്നുവരുന്നത്. ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട് 45 പദ്ധതികള്‍ ലോഡ് കൃഷ്ണാബാങ്ക് മുന്നോട്ട് വയ്ക്കുന്നു. പോളിസി നല്കലും ക്ലെയിം അപേക്ഷകളില്‍ തീര്‍പ്പുകല്പിക്കലും ലോഡ്കൃഷ്ണ ബാങ്കിന്റെ ചുമതലയിലായിരിക്കും.

ബാങ്കിന്റെ ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.കെ. ഗുപ്ത പറഞ്ഞു. ബാങ്ക് ഇപ്പോഴുള്ള 95 ശാഖകള്‍ക്ക് പുറമെ 25 ശാഖകള്‍ കൂടി തുറക്കും. എട്ിഎം ശൃംഖലയും വിപുലമാക്കും. ലൈഫ് ഇന്‍ഷ്വറന്‍സ് രംഗത്തേക്കും ബാങ്ക് വൈകാതെ പ്രവേശിക്കുമെന്നും ഗുപ്ത പറഞ്ഞു.

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് അന്താരാഷ്ട്രകമ്പനിയായ അലയന്‍സ് എ.ജിയുമായി ചേര്‍ന്നാണ് ഇന്‍ഷ്വറന്‍സ് രംഗത്തേക്ക് കടന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+