ഇന്‍സാറ്റ്-3എ ഫിബ്രവരിയില്‍
ബാംഗ്ലൂര്‍: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്-3എ ഫിബ്രവരിയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍ പറഞ്ഞു. ഫ്രഞ്ച് ഗയാനയിലെ ഏരിയന്‍സ്പേസില്‍ നിന്നാണ് ഈ ഉപഗ്രഹം വിക്ഷേപിക്കുക.
ഡിസംബര്‍ 24 ചൊവാഴ്ച 90-ാമത് ഭാരതീയ ശാസ്ത്രകോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാനെത്തിയ കസ്തൂരിരംഗന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. സി-ബാന്റില്‍ 24 ട്രാന്‍സ്പോണ്ടറുകളുള്ള ഉപഗ്രഹമാണ് ഇന്‍സാറ്റ്-3എ.
ജിഎസ്എല്‍വി രണ്ടാമത് പരീക്ഷണ വിക്ഷേപണം മാര്‍ച്ചില്‍ നടക്കും. ജിഎസ്എല്‍വി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്‍സാറ്റ്പോലുള്ള വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഇന്ത്യയില്‍ നിന്നുതന്നെ വിക്ഷേപിക്കാനാവും.
വിദ്യാഭ്യാസമേഖലയ്ക്ക് സഹായകരമായ 2000 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹവും വിക്ഷേപിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായി കസ്തൂരിരംഗന്‍ പറഞ്ഞു.












Click it and Unblock the Notifications