എബിവിപി എക്സിക്യൂട്ടീവ് യോഗം തുടങ്ങി
കോഴിക്കോട്: എ ബി വി പി 48-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായി ദേശീയ എക്സിക്യൂട്ടീവ് യോഗം ഡിസംബര്‍ 24 ചൊവാഴ്ച കോഴിക്കോട്ട് ആരംഭിച്ചു.
യോഗം രണ്ട് ദിവസം നീണ്ടുനില്‍ക്കും. വിദ്യാഭ്യാസത്തിന്റെ ഭാരതീയവത്കരണവും തൊഴിലില്ലായ്മയും സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.
വ്യാഴാഴ്ച ആരംഭിക്കുന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന് എക്സിക്യൂട്ടീവ് യോഗം അന്തിമരൂപം നല്‍കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അഖിലേന്ത്യാ സമ്മേളനം എന്‍സിഇആര്‍ ടി ചെയര്‍മാന്‍ ഡോ. ജെ. എസ്. രാജ്പുത് ഉദ്ഘാടനം ചെയ്യും.
32 വര്‍ഷത്തിന് ശേഷമാണ് എബിവിപി അഖിലേന്ത്യാ സമ്മേളനം കേരളത്തില്‍ നടക്കുന്നത്.












Click it and Unblock the Notifications