തീവ്രവാദത്തെ കേന്ദ്രം അടിച്ചമര്‍ത്തണം: രമേഷ് പപ്പ
കോഴിക്കോട്: തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ ശക്തമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി രമേഷ് പപ്പ. ഡിസംബര്‍ 24 ചൊവാഴ്ച എബിവിപി ദേശീയ എക്സിക്യൂട്ടീവ് യോഗവുമായി ബന്ധപ്പെട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്കകത്ത് തീവ്രവാദം വളര്‍ത്തുന്നതില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ പാകിസ്ഥാനില്‍ കടക്കാനും ഇന്ത്യ മടിക്കരുത്. ആഭ്യന്തരസുരക്ഷയുടെ പ്രശ്നങ്ങള്‍ വന്നാല്‍പ്പോലും രാഷ്ട്രീയപാര്‍ട്ടികള്‍ ഭിന്നത മറന്ന് ഒന്നിക്കാത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ കേന്ദ്രം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയ്ക്ക് വിഘാതമാകുന്ന തരത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടാന്‍ ഇന്ത്യ മടിക്കരുതെന്നും രമേഷ് പപ്പ പറഞ്ഞു.
രണ്ടു ദിവസത്തെ എബിവിപി ദേശീയ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച സമാപിക്കും.












Click it and Unblock the Notifications