ധൂര്‍ത്തപുത്രന്മാര്‍ സെക്രട്ടേറിയറ്റില്‍: ചെറിയാന്‍
തിരുവനന്തപുരം: കേരളത്തിലെ പ്രധാന ധൂര്‍ത്തപുത്രന്മാര്‍ ഇരിക്കുന്നത് സെക്രട്ടേറിയറ്റിനകത്താണെന്ന് ചെറിയാന്‍ ഫിലിപ്പ്. ഡിസംബര്‍ 24 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെറിയാന്‍.
ചില മന്ത്രിമാരും ഐഎഎസ് പ്രമുഖരുമാണ് ഈ ധൂര്‍ത്തപുത്രന്മാര്‍. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചവരേയും ആര്‍ഭാടജീവിതം നയിക്കുന്നവരേയും കണ്ടെത്തേണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം നിറവേറ്റപ്പെടണമെങ്കില്‍ ആദ്യം സെക്രട്ടേറിയറ്റാണ് വിജിലന്‍സ് പൊലീസ് നിരീക്ഷിക്കേണ്ടത്. - ചെറിയാന്‍ പറഞ്ഞു.
പല്ലും നഖവുമില്ലാത്ത ഒരു കടലാസ് പുലി മാത്രമാണ് വിജിലന്‍സിന്റെ റെയ്ഡുകള്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണിത്. കോടികള്‍ വിഴുങ്ങുന്ന ഉന്നതന്മാരെ രക്ഷിക്കുകയും പത്തോ നൂറോ രൂപ കൈക്കൂലി വാങ്ങുന്ന ഗുമസ്തരേയും ശിപായിമാരേയും ശിക്ഷിക്കുകയും ചെയ്യുന്നത് നഗ്നമായ കയ്യേറ്റമാണ്. ചില ഉദ്യോഗസ്ഥന്മാര്‍ക്ക് മറ്റ് ചിലര്‍ക്കെതിരെ പക തീര്‍ക്കാനുള്ള പ്രതികാര ആയുധം മാത്രമാണ് വിജിലന്‍സ് ബ്യൂറോ. - ചെറിയാന്‍ പറഞ്ഞു.












Click it and Unblock the Notifications