ലോകം ക്രിസ്മസ് ആഘോഷലഹരിയില്‍
ബാംഗ്ലൂര്‍: ലോകമാകെ ക്രിസ്മസ് ആഘോഷലഹരിയിലാണ്. ലോകരക്ഷകന്‍ കാലിത്തൊഴുത്തില്‍ പിറന്നതിന്റെ ഓര്‍മ്മയ്ക്കായി ഡിസംബര്‍ 24 ചൊവാഴ്ച അര്‍ധരാത്രി ലോകമെങ്ങും ക്രിസ്തീയദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങ് നടക്കും.
കഴിഞ്ഞ വര്‍ഷം തീവ്രവാദിആക്രമണം സൃഷ്ടിച്ച നടുക്കത്തിലായിരുന്ന യുഎസ് ഇക്കുറി പ്രതീക്ഷാനിര്‍ഭരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ്. കരോള്‍ സംഘങ്ങള്‍ ഇപ്പോഴെ കരോള്‍ഗാനങ്ങളുമായി ഇറങ്ങിത്തുടങ്ങി. ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് വീടുകളിലെല്ലാം ക്രിസ്മസ് മരവും പുല്‍ക്കൂടുകളും ഒരുക്കിയിട്ടുണ്ട്. രാജാക്കന്മാര്‍ക്ക് വഴികാട്ടിയ നക്ഷത്രങ്ങളുടെ ഓര്‍മ്മയ്ക്കായി എല്ലായിടത്തും നക്ഷത്രവിളക്കുകള്‍ ഉയര്‍ന്നിരിക്കുന്നു.
ക്രിസ്തുമതത്തിന്റെ ആസ്ഥാനമായ വത്തിക്കാനില്‍ മാര്‍പ്പാപ്പ പങ്കെടുക്കുന്ന വര്‍ണ്ണശബളമായ ക്രിസ്മസ് ആഘോഷം തുടങ്ങി.
പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് റമള്ളയില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു. ബത്ലഹേം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് അരാഫത്തിന് കഴിഞ്ഞ വര്‍ഷം മുതല്‍ ഇസ്രയേല്‍ വിലക്കേര്‍പ്പെടുത്തിയതിനാലാണ് അദ്ദേഹം റമള്ളയില്‍ ക്രിസ്മസ് ആഘോഷിച്ചത്. ക്രിസ്മസിനോടനുബന്ധിച്ച് ബത്ലഹേമില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറി.
കേരളത്തിലെ പള്ളികള്‍ ക്രിസ്മസ് പ്രാര്‍ത്ഥനാചടങ്ങിന് ഒരുങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications