കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതൃക്യാമ്പ് കൊച്ചിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് നേതൃക്യാമ്പ് ഡിസംബര്‍ 27,28 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. ഡിസംബര്‍ 24 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കും. സര്‍ക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും ക്യാമ്പില്‍ ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് സംഘടനാപ്രശ്നങ്ങളും ചര്‍ച്ചാവിഷയമാവും. - മുരളീധരന്‍ പറഞ്ഞു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി, എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി, ജനര്‍ദ്ദന റെഡ്ഡി എംപി, എഐസിസി സെക്രട്ടറി രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും. കെപിസിസി-എഐസിസി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 560 പ്രതിനിധികള്‍ പങ്കെടുക്കും.

22 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഈ ക്യാമ്പിന്റെ സമാപനച്ചടങ്ങ് മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X