വിഷവാതകം ശ്വസിച്ച് മൂന്ന് പേര്‍ മരിച്ചു
പാലക്കാട്: ചിറ്റൂര്‍ സഹകരണ ഷുഗേഴ്സ് ഫാക്ടറിയുടെ ഡിസ്റിലറിയില്‍ വിഷവാതകം ശ്വസിച്ച് മൂുന്ന് തൊഴിലാളികള്‍ മരിച്ചു.
വാതകക്കുഴല്‍ വൃത്തിയാക്കുന്നതിനിടെ മീതൈല്‍ ശ്വസിച്ചാണ് മൂന്ന് തൊഴിലാളികളും മരിച്ചത്. ഇ ടി പി ഓപ്പേററ്റര്‍മാരായ ശിവരാമന്‍ (56), ഭാസ്കരന്‍ (55), ചന്ദ്രന്‍ (56) എന്നിവരാണ് മരിച്ചത്.
വാതക്കുഴല്‍ വൃത്തിയാക്കാന്‍ ടാങ്കിന് സമീപത്തെ പത്തടി താഴ്ചയുള്ള കുഴിയില്‍ ഇറങ്ങിയ ശിവരാമനാണ് ആദ്യം ബോധമില്ലാതായത്. രക്ഷിക്കാനിറങ്ങിയ ഭാസ്കരനും കുഴഞ്ഞുവീണു. പിന്നീടിറങ്ങിയ അലേസു ശ്വാസം കിട്ടാതെ തിരിച്ചുകയറി. മറ്റുള്ളവരുടെ മുന്നിറിയിപ്പ് വകവെക്കാതെ ടാങ്കിലേക്കിറങ്ങിയ ചന്ദ്രനും കുഴഞ്ഞുവീണ് മരിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കളക്ടറുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10000 രൂപ വീതം നല്‍കും.












Click it and Unblock the Notifications