Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപക സമ്മേളനം: 30ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം: ജനവരി 18ന് നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ ദുരീകരിക്കുന്നതിനായി മുഖ്യമന്ത്രി എ. കെ. ആന്റണി ഡിസംബര്‍ 30ന് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും മന്ത്രിപി. കെ. കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.

ഡിസംബര്‍ 30ന് മുമ്പായി നിയസഭാകക്ഷി നേതാക്കളുടെ യോഗം മന്ത്രി കുഞ്ഞാലിക്കുട്ടി വിളിച്ചുചേര്‍ക്കും. ആഗോള നിക്ഷേപക സമ്മേളനം സംബന്ധിച്ച പരാതികളും തെറ്റിദ്ധാരണകളും സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഡിസംബര്‍ 23 തിങ്കളാഴ്ച ചേര്‍ന്ന യു ഡി എഫ് ഉപസമിതിയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. മന്ത്രിമരായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, കെ. ആര്‍. ഗൗരിയമ്മ, എം. വി. രാഘവന്‍, നാലകത്ത് സൂപ്പി, ആര്‍ എസ് പി നേതാവ് എ. വി. താമരാക്ഷന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കേരളത്തിലേക്ക് പ്രവേശനം നല്‍കുന്നതിനും ഉദ്ദശിേച്ചാണ് ആഗോളി നിക്ഷേപക സമ്മേളനം നടത്തുന്നതെന്ന ആരോപണം ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശ ഇന്ത്യക്കാരും പ്രധാന വ്യവസായികളും കേരളത്തില്‍ നിക്ഷേപം നടത്തുന്നത് പ്രോത്സാഹിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+