കേരളത്തില്‍ തോക്ക് വില്പന കൂടുന്നു
കൊച്ചി: ലൈസന്‍സ് വേണ്ടാത്ത തോക്കുകളുടെ വില്പന കേരളത്തില്‍ കൂടുന്നു. ലൈസന്‍സ് വേണ്ടാത്ത എയര്‍ഗണ്‍, എയര്‍ റൈഫിള്‍, എയര്‍ പിസ്റള്‍ പെല്ലറ്റ് എന്നിവയുടെ വില്പനയാണ് കൂടിയിരിക്കുന്നത്.
പ്രതിദിനം നാലും അഞ്ചും തോക്കുകളാണ് വിറ്റുപോകുന്നത്. എറണാകുളത്തെ ഷേണായ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ആര്‍മറി ഉടമ ഇത് ശരിവയ്ക്കുന്നു.
1350 രൂപ മുതല്‍ 3,000 രൂപ വരെ വിലവരുന്ന തോക്കുകളാണ് ഈ ഇനത്തില്‍ ഉള്ളത്. കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ലൈസന്‍സ് വേണ്ടാത്ത തോക്കുകള്‍ വരുന്നത്. പരിശീലനായുധങ്ങള്‍ക്ക് ലൈസന്‍സ് വേണമെന്ന ഉത്തരവ് ഈയിടെ ദില്ലി ഹൈക്കോടതി സ്റേ ചെയ്തിരുന്നു. ഈ സ്റേയുള്ളതിനാലാണ് തോക്കുകളുടെ വില്പനയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
ലൈസന്‍സ് ആവശ്യമുള്ള തോക്കുകളുടെ കാര്യത്തില്‍ അത്ര തിരക്ക് കാണുന്നില്ല. ലൈസന്‍സുള്ള തോക്ക് സ്വന്തമാക്കണമെങ്കില്‍ അപേക്ഷയ്ക്ക് 20 ഓഫീസുകളുടെ അംഗീകാരം ലഭിക്കണം.












Click it and Unblock the Notifications