കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎയ്ക്കെതിരെ ഡോ. മുഹമ്മദലി കോടതിയില്‍

  • By Staff
Google Oneindia Malayalam News

തിരുവന്തപുരം: വൃക്ക വ്യാപാരത്തെ കുറിച്ച് അന്വേഷിച്ച ഐ എം എ മൂന്നംഗ സമിതിയുടെ ചെയര്‍മാനായിരുന്ന ഡോ. മുഹമ്മദലി ഐ എം എയ്ക്കെതിരെ കോടതിയെ സമീപിച്ചു.

വൃക്ക വ്യാപാരത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരെയും ആശുപത്രി അധികൃതര്‍മാരെയും രക്ഷിക്കാന്‍ തന്റെ റിപ്പോര്‍ട്ട് തിരുത്തിയ ഐ എം എ നേതാക്കള്‍ക്കെതിരെയാണ് തിരുവനന്തപുരം ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മുഹമ്മജലി പരാതി നല്‍കിയത്.

ഐ എം എ പ്രസിഡന്റും സെക്രട്ടറിയും എത്തിക്സ് കമ്മിറ്റിയും റിപ്പോര്‍ട്ട് തിരുത്തുകയും താന്‍ എഴുതാത്ത ഭാഗങ്ങള്‍ തിരുകിക്കയറ്റുകയും ഒക്ടോബര്‍ 25ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തിരുത്തിയ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

വൃക്ക വ്യാപാരത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് തന്റെ റിപ്പോര്‍ട്ട് തിരുത്തിയത്. താനുമായി ആലോചിക്കാതെയാണ് റിപ്പോര്‍ട്ടില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും ചില ഭാഗങ്ങള്‍ തിരുകിക്കയറ്റുകയും ചെയ്തത്. ഇതിലൂടെ മെഡിക്കല്‍ രംഗത്തെയും പൊതുജനമധ്യത്തിലും തന്റെ മാന്യത കളങ്കപ്പെടുത്താനും ശ്രമിച്ചു.

പരാതി ഡിസംബര്‍ 31ന് കോടതി പരിഗണനയ്ക്കെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X