സംസ്ഥാനതാത്പര്യം പണയപ്പെടുത്തില്ല: മുരളി
കൊച്ചി: സംസ്ഥാനത്തിന്റെ താത്പര്യം മാറ്റിവെച്ച് സ്വകാര്യ നിക്ഷേപം സ്വീകരിക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
ഡിസംബര്‍ 24 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
ആഗോള നിക്ഷേപക സമ്മേളനം സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ പണയപ്പെടുത്തി സ്വകാര്യ കമ്പനികളെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണെന്ന ആരോപം ശരിയല്ല. പരമ്പരാഗത വ്യവസായങ്ങളെയും കാര്‍ഷിക മേഖലയെയും സംരക്ഷിച്ചുകൊണ്ടു മാത്രമേ സംസ്ഥാനത്തിന്റെ പുരോഗതിയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുള്ളൂ.
കഴിഞ്ഞ ഒന്നര വര്‍ഷത്തെ ഭരണക്കാലത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വന്‍നേട്ടമുണ്ടായിട്ടുണ്ട്. ഇക്കാലയളവില്‍ 1300 കോടിയുടെ നിക്ഷേപമാണ് സംസ്ഥാനത്തുണ്ടായത്. ഇതില്‍ 606 കോടിയുടെ നിക്ഷേപവും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലായിരുന്നു- മുരളി പറഞ്ഞു.












Click it and Unblock the Notifications