Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 30 മുതല്‍

തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 30ന് ആരംഭിക്കും. ജനവരി ഒന്ന് വരെ തീര്‍ഥാടനം നീണ്ടുനില്‍ക്കും.

ഡിസംബര്‍ 30ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും. തീര്‍ഥാടനത്തോട് അനുബന്ധിച്ച് ഒമ്പത് സമ്മേളനങ്ങള്‍ നടക്കും. സമ്മേളനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി എ. കെ. ആന്റണി നിര്‍വഹിക്കും. കെ. കരുണാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസംഗിക്കും.

ഡിസംബര്‍ 30ന് രാവിലെ ഏഴിന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ് സ്വാമി സ്വരൂപാനന്ദ പതാക ഉയര്‍ത്തും. 1.30ന് തീര്‍ഥാടന ലക്ഷ്യങ്ങള്‍ സംബന്ധിച്ച സമ്മേളനം മന്ത്രി ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. 4.30ന് നടക്കുന്ന ആത്മീയതയും ശാസ്ത്രവും എന്ന വിഷയത്തിലെ സെമിനാര്‍ മന്ത്രി എം. കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും.

31ന് ഉച്ചയ്ക്ക് 1.30ന് ഗുരുധര്‍മ പ്രചാരണ സമ്മേളനം പി. കെ. വാസുദേവന്‍നായര്‍ ഉദ്ഘടാനം ചെയ്യും. 4.30ന് സന്യാസി സമ്മേളനം സ്വാമി തന്മയ ഉദ്ഘാടനം ചെയ്യും.

മാനുഷിക ബന്ധങ്ങളില്‍ നഷ്ടമാകുന്ന സ്നേഹസ്പര്‍ശം എന്ന വിഷയത്തില്‍ ജനവരി ഒന്നിന് നടക്കുന്ന സമ്മേളനം മന്ത്രി പി. ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. 1.30ന് നടക്കുന്ന സാഹിത്യ സമ്മേളനം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. 4.30ന് കവി സമ്മേളനം ഡോ. അയ്യപ്പപണിക്കര്‍ ഉദ്ഘാടനം ചെയ്യും.

തീര്‍ഥാടനദിവസങ്ങളിലെ പരിപാടികള്‍ അറിയിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ തീര്‍ഥാടന കമ്മിറ്റി ചെയര്‍മാന്‍ സ്വാമി സൂക്ഷ്മാനന്ദ, വര്‍ക്കല കഹാര്‍ എം എല്‍ എ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+