Get Updates
Get notified of breaking news, exclusive insights, and must-see stories!

നദീജലം വില്‍ക്കുന്നതിനോട് എതിര്‍പ്പ്

തിരുവനന്തപുരം: കേരളത്തിലെ രണ്ട് നദികളിലെ വെള്ളം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വില്‍ക്കാനുള്ള പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തോട് ശക്തമായ എതിര്‍പ്പുയരുന്നു.

വെള്ളം വില്‍ക്കാനുള്ള പദ്ധതി നടപ്പിലാക്കിയാല്‍ കൊച്ചിയിലെയും പാലക്കാട്ടെയും ജലവിതരണം തകരാറിലാവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

വെള്ളം വില്‍ക്കുന്നത് സംബന്ധിച്ച് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവെണ്ടിെ എന്ന കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചുകഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സര്‍ക്കാരിനെതിരായ ജനവികാരം ശക്തമായിരിക്കുകയാണ്.

അതേ സമയം വ്യാവസായിക ജല വിതരണ പദ്ധതി സുതാര്യമായ രീതിയിലേ നടപ്പിലാക്കൂവെന്നും ഇതുസംബന്ധിച്ച് ആശങ്ക വേണ്ടെന്നും വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് വെള്ളം വിതരണം ചെയ്യുന്നത് ക്രമീകരിക്കാന്‍ വേണ്ടിയാണ് വ്യാവസായിക ജല വിതരണ പദ്ധതി നടപ്പിലാക്കുന്നതെങ്കിലും സംസ്ഥാനത്തെ ജലവിഭവം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെടുന്നതിലാണ് കാര്യങ്ങളെത്തിച്ചേരുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ കൊച്ചി വ്യാവസായിക ജലവിതരണ പദ്ധതി, ഗുരുവായൂര്‍ വാണിജ്യ ജലവിതരണ പദ്ധതി, കുമരകം വാണിജ്യ ജലവിതരണ പദ്ധതി, കോവളം വാണിജ്യ ജലവിതരണ പദ്ധതി എന്നിവ പുന:പരിശോധിക്കാന്‍ ഡിസംബര്‍ 22 തിങ്കളാഴ്ച ചേര്‍ന്ന യു ഡി എഫ് ഉപസമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+