അല്‍ക്വെയ്ദ നേതാവ് യുഎഇയില്‍ അറസ്റില്‍
ദുബായ്: അല്‍ക്വെയ്ദയുടെ ഒരു ഉന്നതനേതാവിനെ അറസ്റ് ചെയ്ത വിവരം യുഎഇ സര്‍ക്കാര്‍ പുറത്തുവിട്ടു. അല്‍ദല്‍ റഹീം അല്‍ നാഷിരി എന്ന ഈ ഭീകരനെ ഒക്ടോബറില്‍ അറസ്റ് ചെയ്തെങ്കിലും ഡിസംബര്‍ 24 ചൊവാഴ്ച മാത്രമാണ് ഇക്കാര്യം യുഎഇ ഭരണകൂടം പുറത്തുവിട്ടത്.
ഈ ഭീകരനെ അമേരിക്കയ്ക്ക് കൈമാറിയതായും യുഎഇ വക്താവ് അറിയിച്ചു. കടല്‍രാജാവ് എന്ന പേരിലാണ് അല്‍ നാഷിരി അറിയപ്പെടുന്നത്. യുഎസ് തയ്യാറാക്കിയ അപകടകാരികളായ 20 അല്‍ ക്വെയ്ദ നേതാക്കളുടെ പട്ടികയില്‍ അല്‍ നാഷിരിയും ഉള്‍പ്പെടുന്നു.
യുഎഇയിലെ പ്രധാനപ്പെട്ട ഏതാനും കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താന്‍ അല്‍ നാഷിരി പദ്ധതിയിട്ടിരുന്നതായും യുഎഇ സര്‍ക്കാര്‍ അറിയിച്ചു. 1998 ആഗസ്തില്‍ നയ്റോബിയിലും മുംബാസയിലും യുഎസ് എംബസികള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നില്‍ അല്‍ നാഷിരിയുടെ കൈകളുള്ളതായി ആരോപണമുണ്ട്.












Click it and Unblock the Notifications