വിന്‍ഡോസില്‍ ജാവയ്ക്ക് ഇടംനല്കണമെന്ന് വിധി
വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റത്തില്‍ ജാവ കൂടി ലഭ്യമാക്കണമെന്ന് യുഎസ് ഫെഡറല്‍ കോടതി വിധിച്ചു. ജാവ പ്രോഗ്രാമിംഗ് ലാംഗ്വേജിന്റെ ഉടമസ്ഥരായ സണ്‍ മൈക്രോസിസ്റം വിശ്വാസവഞ്ചന ആരോപിച്ച് മൈക്രോസോഫ്റ്റിനെതിരെ നല്കിയ പരാതിയിലാണ് ഈ വിധി.
വിപണിയില്‍ എല്ലാവര്‍ക്കും തുല്ല്യാവസരം നല്കുന്നതിന്റെ ഭാഗമാണ് ഈ വിധിയെന്ന് യുഎസ് ഡിസ്റ്ട്രിക്റ്റ് ജഡ്ജി ഫ്രഡറിക്ക് മോറ്റ്സ് പറഞ്ഞു. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റത്തില്‍ ജാവ ചേര്‍ക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് സണ്‍ മൈക്രോസിസ്റവും മൈക്രോസോഫ്റ്റും തമ്മില്‍ വര്‍ഷങ്ങളായി കോടതിയില്‍ പോരാടുകയാണ്.
കഴിഞ്ഞവര്‍ഷം മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വിന്‍ഡോസ് എക്സ്പിയില്‍ നിന്ന് ജാവയെ ഒഴിവാക്കിയതിനെ സണ്‍ മൈക്രോസോഫ്റ്റ് ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ജാവയെ കൂടി ഉള്‍പ്പെടുത്തുമെന്നും എന്നാല്‍ 2004 വരെ മാത്രമാണ് ജാവയെ ഒഴിവാക്കുന്നതെന്നും മൈക്രോസോഫ്റ്റ് വിശദീകരണം നല്കിയിരുന്നു. ജാവയെ കൂടി ഒഴിവാക്കി ഈരംഗത്ത് കുത്തകയായി വളരാനായിരുന്നു മൈക്രോസോഫ്റ്റിന്റെ ശ്രമം. ഈ ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ യുഎസ് ഫെഡറല്‍ കോടതി വിധി തിരിച്ചടിയായിരിക്കുന്നത്.












Click it and Unblock the Notifications