വാജ്പേയിക്ക് 79
ദില്ലി: പ്രധാനമന്ത്രി വാജ്പേയി 79ാം വയസ്സിലേക്ക്. അദ്ദേഹത്തിന്റെ 78ാം പിറന്നാളാഘോഷത്തിന് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ദീര്‍ഘായുസ്സ് നേര്‍ന്നുകൊണ്ട് സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.
തന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് അദ്ദേഹം ഗ്രാമങ്ങള്‍ക്ക് കുടിവെള്ളം നല്കാനുള്ള സ്വജലധാര പദ്ധതി ഉദ്ഘാടനം ചെയ്തു. ഔദ്യോഗികവസതിയില്‍ പിറന്നാളാശംസയുമായെത്തിയ ആയിരക്കണക്കിനാളുകളെ രാവിലെ നാല് മണിക്കൂറോളം അദ്ദേഹം സ്വീകരിച്ചു. വൈകുന്നേരം നടക്കുന്ന പ്രത്യേക സാംസ്കാരികപരിപാടിയില്‍ ഉപരാഷ്ട്രപതി ഭൈരോണ്‍സിംഗ് ഷെഖാവത്തും ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയും പങ്കെടുക്കും.
വാജ്പേയിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെയും കുറിച്ചുള്ള പ്രത്യേക ഫോട്ടോപ്രദര്‍ശനം കാണാന്‍ ആയിരക്കണക്കിനാളുകള്‍ എത്തി. ബിജെപി ദില്ലി യൂണിറ്റ് ഒരുക്കിയ പ്രത്യേക രക്തദാനപരിപാടി ബിജെപി ദേശീയപ്രസിഡന്റ് വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications