ലോകം ക്രിസ്മസ് ആഘോഷലഹരിയില്‍
ബാംഗ്ലൂര്‍: ക്രിസ്തുപിറന്ന ബത്ലഹേമുള്‍പ്പെടെ ലോകമാകെ ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ക്രിസ്മസ് ആഘോഷിക്കുന്നു. ലോകരക്ഷകന്‍ കാലിത്തൊഴുത്തില്‍ പിറന്നതിന്റെ ഓര്‍മ്മയ്ക്കായി ഡിസംബര്‍ 24 ചൊവാഴ്ച അര്‍ധരാത്രി ലോകമെങ്ങും ക്രിസ്തീയദേവാലയങ്ങളില്‍ പ്രത്യേക കുര്‍ബാനച്ചടങ്ങുകള്‍ നടന്നു.
ക്രിസ്തുമതത്തിന്റെ ആസ്ഥാനമായ വത്തിക്കാനില്‍ സെന്റ്പീറ്റേഴ്സ് ബസലിക്കയില്‍ ഡിസംബര്‍ 24 അര്‍ധരാത്രി മാര്‍പ്പാപ്പ കൂടി പങ്കെടുത്ത പ്രത്യേക കുര്‍ബാന നടന്നു. പ്രത്യാശയുടെ സന്ദേശമാണ് തിരുപ്പിറവിദിനമായ ക്രിസ്മസ് നല്കുന്നതെന്ന് മാര്‍പ്പാപ്പ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തീവ്രവാദിആക്രമണം സൃഷ്ടിച്ച നടുക്കത്തിലായിരുന്ന യുഎസ് ഇക്കുറി പ്രതീക്ഷാനിര്‍ഭരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ്. കരോള്‍ സംഘങ്ങള്‍ ഇപ്പോഴെ കരോള്‍ഗാനങ്ങളുമായി ഇറങ്ങിത്തുടങ്ങി. ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് വീടുകളിലെല്ലാം ക്രിസ്മസ് മരവും പുല്‍ക്കൂടുകളും ഒരുക്കിയിട്ടുണ്ട്. രാജാക്കന്മാര്‍ക്ക് വഴികാട്ടിയ നക്ഷത്രങ്ങളുടെ ഓര്‍മ്മയ്ക്കായി എല്ലായിടത്തും നക്ഷത്രവിളക്കുകള്‍ ഉയര്‍ന്നിരിക്കുന്നു.
പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് റമള്ളയില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു. ബത്ലഹേം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് അരാഫത്തിന് കഴിഞ്ഞ വര്‍ഷം മുതല്‍ ഇസ്രയേല്‍ വിലക്കേര്‍പ്പെടുത്തിയതിനാലാണ് അദ്ദേഹം റമള്ളയില്‍ ക്രിസ്മസ് ആഘോഷിച്ചത്. ക്രിസ്മസിനോടനുബന്ധിച്ച് ബത്ലഹേമില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറി.
മതാന്ധതയുടെയും തീവ്രവാദത്തിന്റെയും കരിനിഴലിലാണെങ്കിലും ലോകമെങ്ങും ആഹ്ലാദത്തിന്റെ ക്രിസ്മസ് ആഘോഷമായിരുന്നു നടന്നത്. പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ ക്രിസ്ത്യന്‍പള്ളിയ്ക്ക് നേരെ തീവ്രവാദികള്‍ നടത്താനിരുന്ന ആക്രമണം പൊലീസ് ഇടപെടല്‍ മൂലം ഒഴിവായി. ഇസ്ലാമബാദിലെ സെന്റ് തോമസ് പള്ളിയില്‍ നിന്നും 100 അടി അകലെയായി സ്ഫോടകവസ്തുക്കള്‍ നിറച്ച ബാഗ് പൊലീസ് കണ്ടെടുത്തതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
കേരളത്തിലെ ക്രിസ്തീയഭവനങ്ങളില്‍ പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്റെയും പകലായിരുന്നു ബുധനാഴ്ച. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന തിരുപ്പിറവി ശുശ്രൂഷാ ചടങ്ങുകള്‍ക്ക് മാര്‍ വര്‍ക്കി വിതയത്തില്‍ നേതൃത്വം നല്കി. തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഒരുക്കിയ കൂറ്റന്‍പര്‍വതത്തിനുള്ളിലെ പുല്ക്കൂട് ഏറെപ്പേരെ ആകര്‍ഷിച്ചു. തൃശൂരില്‍ 30,000 രൂപ ചെലവില്‍ 40 അടി ഉയരമുള്ള സാന്താക്ലോസും ശ്രദ്ധേയമായി.












Click it and Unblock the Notifications