Get Updates
Get notified of breaking news, exclusive insights, and must-see stories!

നദിവെള്ളം വില്‍ക്കുന്നത് പരിഗണിച്ചിട്ടില്ല

തിരുവനന്തപുരം: മലമ്പുഴയിലെയും പെരിയാറിലെയും വെള്ളം വിദേശ കമ്പനികള്‍ക്ക് വില്‍ക്കുന്നതിനെ കുറിച്ച് മന്ത്രിസഭയുടെ പരിഗണനയില്‍ പോലും വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

നദീജലം വില്‍ക്കാനുള്ള തീരുമാനം മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായതാണ്. ഇക്കാര്യത്തില്‍ പൊതുജന താത്പര്യം കണക്കിലെടുത്ത് മാത്രമേ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ.

ഡിസംബര്‍ 26 വ്യാഴാഴ്ച മന്ത്രിസഭയോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭവാനി നദിയില്‍ ഡാം കെട്ടുന്നതിനെതിരായ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അയച്ച കത്തിനോട് വിശദമായ പഠനത്തിന് ശേഷം പ്രതികരിക്കും.

സ്വാശ്രയമേഖലയില്‍ 283 ബി എഡ് കോളജുകള്‍ തുടങ്ങുന്നതിന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവയ്ക്കെല്ലാം എന്‍ ഒ സി നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ബി എഡ് കോളജ് അനുവദിക്കുന്നത് സംബന്ധിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തില്‍ സംസ്ഥാനത്ത് ഇനി 75 കോളജുകള്‍ക്ക് മാത്രമേ അനുമതി നല്‍കേണ്ടതുള്ളൂ എന്നാണ് വ്യക്തമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+