Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനും മകനും ഒത്തുകളിക്കുന്നു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ്കാര്‍ക്ക് ശിക്ഷാനടപടികള്‍ വാങ്ങിക്കൊടുക്കുന്ന കാര്യത്തില്‍ അച്ഛനും മകനും ഒത്തുകളിക്കുകയാണെന്ന് മുന്‍മന്ത്രിമാരായ ടി.എച്ച്. മുസ്തഫയും കെ.കെ. രാമചന്ദ്രന്‍മാസ്ററും പറഞ്ഞു. ഡിസംബര്‍ 26 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

അച്ചടക്കത്തെപ്പറ്റി പറയുന്ന മുരളി ആദ്യം നടപടിയെടുക്കേണ്ടത് സ്വന്തം അച്ഛനെതിരെയാണ്. അച്ഛന്റെ അച്ചടക്കലംഘനത്തിന് മകന്‍ കൂട്ടുനില്ക്കുകയാണ്. - ടി.എച്ച്. മുസ്തഫ പറഞ്ഞു.

അച്ഛന്‍ പങ്കെടുക്കുന്ന നിരവധി ഗ്രൂപ്പ് യോഗങ്ങള്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയ്ക്കെതിരെ നിശിതവിമര്‍ശനം നടത്തിയ ശോഭനയെ മാറ്റാന്‍ അച്ചടക്കസമിതി പോലും ശുപാര്‍ശചെയ്തതാണ്. ഇപ്പോള്‍ മുരളി ശോഭനയ്ക്കെതിരായ ശിക്ഷാനടപടി മയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. - രാമചന്ദ്രന്‍മാസ്റര്‍ ആരോപിച്ചു.

മുസ്തഫയ്ക്കും രാമചന്ദ്രന്‍മാസ്റര്‍ക്കും എതിരെ ഈയിടെ മുരളീധരന്‍ അച്ചടക്കലംഘനത്തിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+