ഭവാനിയില്‍ ഡാം കെട്ടുന്നതിനെതിരെ ജയ
തിരുവനന്തപുരം: ഭവാനി നദിയില്‍ ഡാം കെട്ടുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തോട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രതിഷേധം പ്രകടിപ്പിച്ചു.
ഭവാനി പുഴയില്‍ ഡാം കെട്ടാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് അയച്ച കത്തില്‍ ജയലളിത ആവശ്യപ്പെട്ടു. കാവേരി നദീജല തര്‍ക്ക ട്രിബ്യൂണലിന്റെ അനുമതിയില്ലാതെ കാവേരിയുടെ ഉപനദിയായ ഭവാനിയില്‍ ഡാം കെട്ടുന്നത് ഉചിതമല്ലെന്ന് ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടി.
കോയമ്പത്തൂര്‍ ജില്ലയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിനും കൃഷിക്കുമായി ഭവാനിയിലെ വെള്ളത്തെയാണ് പൂര്‍ണമായും ആശ്രയിക്കുന്നതെന്ന് കത്തില്‍ പറഞ്ഞു.












Click it and Unblock the Notifications