കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിം: സര്‍വകക്ഷി യോഗം 30ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനം സംബന്ധിച്ച് ഒരു സമവായം ഉണ്ടാക്കിയെടുക്കുന്നതിന് മുഖ്യമന്ത്രി എ. കെ. ആന്റണി ഡിസംബര്‍ 30ന് സര്‍വകക്ഷി യോഗം വിളിച്ചു.

നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ആഗോള നിക്ഷേപക സമ്മേളനം നടത്തുന്നതെന്ന് ഡിസംബര്‍ 26 വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാണ്.

പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാരിന് തുറന്ന മനസാണുള്ളത്. തീരുമാനങ്ങളെടുക്കുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കും.

ജനവരി 18ന് നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനവരി ഒമ്പതിന് യു ഡി എഫ് യോഗം ചേരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X