ശബരിമല: വരവ് 30 കോടി കവിഞ്ഞു
ശബരിമല: ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ ഈ മണ്ഡലകാലത്തെ വരവ് 30 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് കോടിയിലേറെ രൂപയാണ് ഇത്തവണ വരവുണ്ടായത്.
ഡിസംബര്‍ 24 ചൊവാഴ്ച വരെയുള്ള വരവ് 30,63,90,613 രൂപയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മോഹന്‍ പെരിനാട് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഈ സമയത്തിനുള്ളിലുണ്ടായ വരവ് 26,33,21,478 രൂപയായിരുന്നു.
അരവണ പായസത്തിന്റെ വില്പനയില്‍ നിന്ന് മാത്രമുണ്ടായ വരവ് 10,83,42,705 രൂപയുടേതാണ്. കഴിഞ്ഞ വര്‍ഷം ഇത് 8,98,58,87 രൂപയുടേതായിരുന്നു. അപ്പവില്പനയുടെ വരവ് 3,81,40,130 രൂപയാണ്. ഹുണ്ടി വരവ് 11,21,71,786 രൂപയാണ്.












Click it and Unblock the Notifications