കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികള്‍ക്ക് എസ്റേറ്റുകള്‍ നല്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആദിവാസികള്‍ക്ക് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റേറ്റുകള്‍ നല്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ 26 വ്യാഴാഴ്ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ അറിയിക്കവെയാണ് മുഖ്യമന്ത്രി എ.കെ. ആന്റണി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിപ്രകാരമാണിത്. കണ്ണൂരിലെ ആലക്കോട്ടേയും കോഴിക്കോട്ടെ പേരാമ്പ്രയിലെയും എസ്റേറ്റുകളാണ് ആദിവാസികള്‍ക്ക് പതിച്ച് നല്കുക.

കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭാഉപസമിതി ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കും. വനംമന്ത്രി കെ. സുധാകരന്‍, പട്ടികജാതിമന്ത്രി ഡോ.എം.എ. കുട്ടപ്പന്‍ എന്നിവര്‍ ഈ സമിതിയിലെ അംഗങ്ങളാണ്. - മുഖ്യമന്ത്രി പറഞ്ഞു.

ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ ഭൂമി വീതമെങ്കിലും നല്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X