മില്‍മയും മദര്‍ ഡയറി ഫുഡ്സുമായി കരാറില്‍
തിരുവനന്തപുരം: മില്‍മ ഉത്പന്നങ്ങള്‍ സംസ്ഥാനത്തെ വിപണിയിലെത്തിക്കുന്നതിനായി സംയുക്ത സംരംഭമെന്ന നിലയില്‍ ഒരു കമ്പനി സ്ഥാപിക്കുന്നതിന് മില്‍മയും മദര്‍ ഡയറി ഫുഡ്സ് ലിമിറ്റഡും കരാറില്‍ ഒപ്പുവെച്ചു.
മില്‍മ ഉത്പന്നങ്ങളുടെ വിപണന തന്ത്രങ്ങള്‍ നിശ്ചയിക്കുന്നത് പുതിയ കമ്പനി ആയിരിക്കുമെന്ന് മില്‍മ ആസ്ഥാനത്ത് നടന്ന ചടങ്ങിന് ശേഷം മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മില്‍മ ഏജന്റുമാരെ നിശ്ചയിക്കുന്ന് പുതിയ കമ്പനിയായിരിക്കും. മോശപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന ഏജന്റുമാരെ ഒഴിവാക്കാനുള്ള അധികാരം പുതിയ കമ്പനിയ്ക്കുണ്ട്. കേരളത്തില്‍ ഉണ്ടാക്കാത്ത ഉത്പന്നങ്ങള്‍ പുതിയ കമ്പനിയായിരിക്കും വിപണിയിലെത്തിക്കുന്നത്. മദര്‍ ഡയറി എന്ന പേരിലായിരിക്കും ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക.
മില്‍മയിലെ എല്ലാ മാര്‍ക്കറ്റിംഗ് ജീവനക്കാരെയും പുതിയ കമ്പനിയ്ക്ക് കീഴിലേക്ക് മാറ്റുമെന്ന് ഗോപാലകുറുപ്പ് അറിയിച്ചു.












Click it and Unblock the Notifications