റിലയന്‍സ് വയര്‍ലെസ് ഫോണ്‍ തുടങ്ങി
മുംബൈ: റിലയന്‍സ് കമ്പനി ഇന്ത്യയിലെ വയര്‍ലെസ് ഫോണ്‍ സേവനം ആരംഭിച്ചു. രാജ്യത്തെ എല്ലാ പ്രധാനനഗരങ്ങളിലും 673 പട്ടണങ്ങളിലുമാണ് റിലയന്‍സിന്റെ വയര്‍ലെസ് ഫോണുകള്‍ ലഭിക്കുക.
ഡിസംബര്‍ 27വെള്ളിയാഴ്ച റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വയര്‍ലെസ് ഫോണ്‍ സേവനത്തിന്റെ ചുമതല റിലയന്‍സ് ഇന്‍ഫോകോം എന്ന കമ്പനിയ്ക്കായിരിക്കും. 2004 ഏപ്രില്‍ ആകുമ്പോഴേക്കും മൊബൈല്‍ ടെലിഫോണ്‍ വിപണിയുടെ 25 ശതമാനം റിലയന്‍സ് കയ്യടക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.
മൂന്ന് പദ്ധതികളാണ് ഉള്ളത്. ഇതില്‍ ഏറ്റവും ആകര്‍ഷകമായ പദ്ധതി ധിരുഭായ് അംബാനി പയനീര്‍ ഓഫര്‍ എന്ന പദ്ധതിയാണ്. 3,000 രൂപയ്ക്ക് മൂന്ന് വര്‍ഷം വയര്‍ലെസ് ഫോണ്‍ ഉപയോഗിക്കാവുന്ന പദ്ധതിയാണിത്. 6,00 രൂപ മാസ വാടക നല്കണം.10,500 രൂപയുടെ ഒരു ഡിജിറ്റല്‍ മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്കും. ഈ പദ്ധതിപ്രകാരം എസ്ടിഡി നിരക്ക് ഒരു മിനിറ്റിന് 40 പൈസയായിരിക്കും.
ഇന്‍കമിംഗ് കാള്‍ സൗജന്യമായിരിക്കും. 400 മിനിറ്റ് നേരം പുറത്തേക്ക് സൗജന്യമായി വിളിക്കാം. 15സെക്കന്റായിരിക്കും പള്‍സ് റേറ്റ്. ഈ പദ്ധതി മാര്‍ച്ചില്‍ അവസാനിക്കും. ഇപ്പോള്‍ കൈയിലുള്ള ഹാന്‍ഡ് സെറ്റ് മാറ്റിവാങ്ങിക്കാനും കഴിയും. വിവിധ റിലയന്‍സ് ഉല്പന്നങ്ങള്‍ സൗജന്യനിരക്കില്‍ വാങ്ങാന്‍ പ്രത്യേക കൂപ്പണുകളും നല്കും.
മറ്റൊരു പദ്ധതിയായ റിലയന്‍സ് ഇന്ത്യ മൊബൈല്‍ സര്‍വീസ് അനുസരിച്ച് മാസം 200 രൂപ ഫോണ്‍ വാടക നല്കണം. ലോക്കല്‍ കാള്‍ മിനിറ്റിന് 1.20 രൂപ ആയിരിക്കും.












Click it and Unblock the Notifications