വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിക്കണം: എബിവിപി
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ എന്‍ സി ഇ ആര്‍ ടി സിലബസുകള്‍ നടപ്പിലാക്കാനും എ ബി വി പി അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണം നിര്‍ത്തലാക്കാന്‍ ദൗത്യ സേന രൂപീകരിക്കുമെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രി ഡോ. മുരളി മനോഹര്‍ ജോഷിയുടെ വാഗ്ദാനം നടപ്പിലാക്കണമെന്ന് സമ്മേളനം പ്രധാനമന്ത്രി എ. ബി. വാജ്പേയിയോട് ആവശ്യപ്പെട്ടു.
ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ദേശവ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. കേന്ദ്രം വാഗ്ദാനം ചെയ്തതുപോലെ ഓരോ വര്‍ഷവും ഒരു കോടി പേര്‍ക്ക് തൊഴില്‍ നല്‍കണം.
ഡിസംബര്‍ 27 ശനിയാഴ്ചയാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം സമാപിക്കുന്നത്.












Click it and Unblock the Notifications