അറസ്റ് ആവശ്യപ്പെട്ട് ചന്ദ്രമോഹന്റെ നിവേദനം
തിരുവനന്തപുരം: വ്യാജരേഖ കേസില്‍ തനിക്കെതിരെ എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുണ്ടെങ്കില്‍ തന്നെ അറസ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ എസ്. ചന്ദ്രമോഹന്‍ മുഖ്യമന്ത്രി, ഡി ജി പി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കി.
കേസിന്റെ പേരില്‍ തന്നെയും ബന്ധുക്കളെയും ക്രൈംബ്രാഞ്ച് പീഡിപ്പിക്കുകയാണെന്ന് ചന്ദ്രമോഹന്‍ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവുന്ന തന്നെ അര്‍ധരാത്രി വരെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമാണ്.
16 വയസുള്ള തന്റെ അനന്തിരവന്റെ മാനസികനില ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തകര്‍ന്നു. തന്റെ ഡ്രൈവറെ മര്‍ദിച്ചതായും നിവേദനത്തില്‍ ആരോപിച്ചു.












Click it and Unblock the Notifications