പാര്‍ട്ടിക്കാരെ തള്ളരുത് : കരുണാകരന്‍
കൊച്ചി: പാര്‍ട്ടിയെ വളര്‍ത്താന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന പ്രവര്‍ത്തകരെ തള്ളരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ഡിസംബര്‍ 27 വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതൃത്വക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍.
പാര്‍ട്ടി നേതൃത്വം സാധാരണക്കാരായ അണികളെ വിശ്വാസത്തിലെടുക്കണം. ആരും തങ്ങളുടെ പരാതി കേള്‍ക്കാനില്ലെന്ന് വന്നാല്‍, തങ്ങളുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാനില്ലെന്ന് വന്നാല്‍ അണികള്‍ നിരാശരാകും. - കരുണാകരന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ പ്രവര്‍ത്തങ്ങളില്‍ അണികള്‍ സജീവമല്ലേയെന്ന കാര്യവും ശ്രദ്ധിക്കണം. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ അച്ചടക്കനടപടികള്‍കൊണ്ട് മാത്രം കഴിയില്ല. - കരുണാകരന്‍ പറഞ്ഞു.
അച്ചടക്കലംഘനം പാര്‍ട്ടിയുടെ ഏത് കോണില്‍ നിന്നായാലും അനുവദിക്കില്ലെന്ന് അധ്യക്ഷപ്രസംഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. ഇത് വരെ താന്‍ ഒറ്റയ്ക്കൊരു തീരുമാനവും എടുത്തിട്ടില്ലെന്നും എല്ലാം എഐസിസി അധ്യക്ഷ സോണിയാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ മാത്രമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, എഐസിസി സെക്രട്ടറി രമേഷ് ചെന്നിത്തല എന്നിവരും സംസാരിച്ചു. മുഖ്യമന്ത്രി എ.കെ. ആന്റണി, കോണ്‍ഗ്രസ് മന്ത്രിമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, വയലാര്‍ രവി, എഐസിസി ജനറല്‍ സെക്രട്ടറി എന്നിവര്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications