കെപിസിസി നേതൃത്വ ക്യാമ്പ് തുടങ്ങി
കൊച്ചി: രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കെ പി സി സിയുടെ നേതൃത്വ ക്യാമ്പ് കൊച്ചിയില്‍ തുടങ്ങി.
ഒന്നര വര്‍ഷത്തെ യു ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും ക്യാമ്പ് വിലയിരുത്തുമെന്ന് കെ പിസി സി പ്രസിഡന്റ് കെ. മുരളീധരന്‍ അറിയിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി, എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി, ജനാര്‍ദനറെഢി, എഐസിസി സെക്രട്ടറി രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി എന്നിവര്‍ ക്യാമ്പില്‍ സംബന്ധിക്കും.
കെപിസിസി, എ ഐ സി സി അംഗങ്ങളും എം പിമാരും എം എല്‍ എമാരും ഉള്‍പ്പെടെ 560 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും.
സമാപന ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പ്രസംഗിക്കും. 22 വര്‍ഷത്തിന് ശേഷമാണ് കെ പി സി സി നേതൃത്വക്യാമ്പ് സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications