റാവുത്തര്‍ക്കെതിരെ പത്മജ പരാതി നല്‍കി
കൊച്ചി: ഐ എന്‍ ടി യു സി നേതാവ് എം. എസ്. റാവുത്തര്‍ക്കെതിരെ പത്മജ വേണുഗോപാല്‍ കെ പി സി സി പ്രസിഡന്റിന് പരാതി അയച്ചു.
ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ അടുത്ത മാസം കോഴിക്കോട്ട് സംസ്ഥാന സമ്മേളനം നടത്തുന്നത് വിഭാഗീയതയാണെന്ന് പത്മജ പരാതിയില്‍ ആരോപിച്ചു.
തന്റെ അറിവില്ലാതെയാണ് സമ്മേളന പോസ്ററില്‍ പേരുവെച്ചത്. കോണ്‍ഫെഡറേഷന്റെ പതിനഞ്ചാം സംസ്ഥാന സമ്മേളനം സപ്തംബറില്‍ തിരുവനന്തപുരത്ത് നടന്നുകഴിഞ്ഞു. അതില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തിട്ടുണ്ട്.
കോണ്‍ഫെഡറേഷന്‍ അസിസ്റന്റ് ജനറല്‍ സെക്രട്ടറി എം. എസ്. റാവുത്തറുടെ നടപടി ഏകാധിപത്യപരമാണെന്ന് പത്മജ കുറ്റപ്പെടുത്തി.












Click it and Unblock the Notifications