മണ്ഡലപൂജയ്ക്ക് വന്‍തിരക്ക്
ശബരിമല: തങ്കയങ്കിചാര്‍ത്തിയ അയ്യപ്പനെ കാണാന്‍ പതിനായിരക്കണക്കിന് അയ്യപ്പന്‍മാര്‍ ക്ഷേത്രത്തിലും പരിസരത്തുമായി തിങ്ങിനിറഞ്ഞപ്പോള്‍ 41 ദിവസത്തെ മണ്ഡലകാലത്തിന് ശുഭസമാപ്തി. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും എത്തിയ അയ്യപ്പന്‍മാരുടെ അഭൂതപൂര്‍വമായ തിരക്കാണ് ഇക്കുറി മണ്ഡലപൂജയ്ക്ക് അനുഭവപ്പെട്ടത്.
പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള നാല് കിലോമീറ്റര്‍ ദൂരം മുഴുവന്‍ അയ്യപ്പന്‍മാര്‍ തിക്കിത്തിരക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.45ന് മണ്ഡലപൂജ തുടങ്ങിയപ്പോള്‍ അന്തരീക്ഷം ശരണംവിളികളാല്‍ മുഖരിതമായി. വൈകുന്നേരത്തെ ദീപാരാധന കഴിഞ്ഞതോടെ നടയടച്ചു. ഇനി 14 ദിവസം നീളുന്ന മകരവിളക്ക് കാലത്തിന് വേണ്ടി ജനവരി ഒന്നിന് നട തുറക്കും.
മണ്ഡലക്കാലത്ത് 33.32 കോടിയുടെ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. കാണിക്കവരവിനത്തില്‍ മാത്രം 11.97 കോടി രൂപ ലഭിച്ചു.












Click it and Unblock the Notifications