58 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു
പാലക്കാട്: ഒരു ജീപ്പില്‍ കടത്തുകയായിരുന്ന 58 ലക്ഷം രൂപയുടെ കുഴല്‍പ്പണം വാളയാര്‍ ചെക്ക്പോസ്റില്‍ പൊലീസ് പിടിച്ചെടുത്തു.
മലപ്പുറം ജില്ലയിലെ ഒരു സ്വര്‍ണവ്യാപാരിക്ക് കൈമാറാന്‍ വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം വേങ്ങര സ്വദേശി അബ്ദുള്‍ കരീം, വള്ളോമ്പ്രം സ്വദേശി സി. മൊയ്തീന്‍ എന്നിവരെ പൊലീസ് കസ്റഡിയിലെടുത്തു.
ഡിസംബര്‍ 26 വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പൊലീസ് ചെക്പോസ്റില്‍ വാഹന പരിശോധന നടത്തിയത്. അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ജീപ്പ് പരിശോധിച്ചത്. ജീപ്പിന്റെ മുകള്‍ഭാഗത്ത് പ്രത്യേകമായി തയ്യാറാക്കിയ അറയ്ക്കകത്തായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്നു ജീപ്പ്.












Click it and Unblock the Notifications