Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ലക്ഷം വരെ ആദായനികുതി വേണ്ട

ദില്ലി: ഒരു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കാന്‍ കേല്‍ക്കാര്‍ സമിതി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നികുതി പരിഷ്കരണം സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് കേല്‍ക്കാര്‍ സമിതി.

ഭവനവായ്പകള്‍ക്കുള്ള പലിശയ്ക്ക് ഒന്നരലക്ഷം രൂപ വരെ നികുതിയിളവ് നല്കിയിരുന്നത് 50,000 രൂപ വരെയാക്കി കുറയ്ക്കാനും സമിതി ശുപാര്‍ശചെയ്തു. കസ്റംസ് നികുതി 2004-05 ആകുമ്പോഴേക്കും കുറയ്ക്കാനും സമിതി നിര്‍ദേശിക്കുന്നു.

കാര്‍ഷിക വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ ഇത് സംസ്ഥാനസര്‍ക്കാരുകളാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് സമിതി കൈകഴുകുകയാണ്. കാര്‍ഷികമേഖലയാകെ തകര്‍ച്ചയെ നേരിടുന്നതിനിടയില്‍ കാര്‍ഷിക നികുതി കൂടി ഏര്‍പ്പെടുത്തിയാല്‍ ഉണ്ടാകാവുന്ന അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഒരു സംസ്ഥാനസര്‍ക്കാരുകളും ഇതിന് തയ്യാറാവുമെന്ന് തോന്നുന്നില്ല.

എല്ലാവിധ നികുതിയിളവുകളും എടുത്തുകളയാനായിരുന്നു സമിതിയുടെ ആദ്യശുപാര്‍ശ. പക്ഷെ ഇതിന് ബിജെപിയില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായതിനെതുടര്‍ന്ന് സമിതി റിപ്പോര്‍ട്ട് മയപ്പെടുത്തുകയായിരുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+