നമ്മള്‍തടയാന്‍ ശ്രമിക്കുന്നു: കമല്‍
തിരുവനന്തപുരം: തന്റെ പുതിയ ചിത്രമായ നമ്മളിന്റെ റിലീസ് തടയാന്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ശ്രമിക്കുന്നതായി സംവിധായകന്‍ കമല്‍. ഡിസംബര്‍ 28 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് കമല്‍ ഈ ആരോപണം ഉന്നയിച്ചത്.
ചിത്രം പ്രദര്‍ശിപ്പിക്കാമെന്നേറ്റ തീയറ്ററുകള്‍ ഇപ്പോള്‍ അതിന് തയ്യാറാവുന്നില്ല. അന്വേഷിച്ചപ്പോള്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ ഭീഷണിയുണ്ടെന്നാണ് തിയറ്റര്‍ ഉടമകള്‍ പറഞ്ഞത്. - കമല്‍ പറഞ്ഞു.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ ഭാരവാഹികളിലൊരാളായ സിയാദ് കോക്കറാണ് ഇതിന് പിന്നിലെന്നും കമല്‍ ആരോപിച്ചു. താരനിരയെ ഒഴിവാക്കി, പുതിയ യുവാക്കളെ ഉപയോഗിച്ച് കുറഞ്ഞചെലവില്‍ നിര്‍മ്മിച്ച കമലിന്റെ പരീക്ഷണ ചിത്രമാണ് കമല്‍. ചിത്രത്തിന്റെ നിര്‍മ്മാതാവായ ഡേവിഡ് കാച്ചപ്പള്ളിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications