Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയുടെ നയങ്ങള്‍ക്ക് അംഗീകാരം

കൊച്ചി: കോണ്‍ഗ്രസ് നേതൃക്യാമ്പ് ഒടുവില്‍ ആന്റണിയുടെ ഭരണത്തിന് അംഗീകാരം നല്കി. എ ഗ്രൂപ്പുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭരണത്തിനെ വിമര്‍ശിച്ചില്ലെങ്കിലും എം.ഐ. ഷാനവാസ് അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം യോഗം അംഗീകരിച്ചു.

ഡിസംബര്‍ 27 വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് യോഗം പ്രമേയത്തെ അംഗീകരിച്ചത്. പൊലീസ് നയം, ജിം, എഡിബി വായ്പ, ഘടകകക്ഷികളുടെ ആധിപത്യം എന്നിവയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കെ. കരുണാകരന്റെ വിമര്‍ശനം പാര്‍ട്ടിയെയും ഭരണത്തെയും നന്നാക്കാനാണെന്ന് യോഗത്തെ അഭിസംബോധന ചെയ്ത എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി പറഞ്ഞു. ഗുജറാത്തില്‍ വെറുപ്പ് വിതച്ചാണ് ബിജെപി നേട്ടം കൊയ്തതെന്നും അവര്‍ പറഞ്ഞു. 30 മിനിറ്റ് നേരം പ്രസംഗിച്ചെങ്കിലും സംസ്ഥാനത്തെ ഭരണത്തെക്കുറിച്ച് അംബികാ സോണി ഒരു പരാമര്‍ശവും നടത്തിയില്ല.

രണ്ട് ദിവസത്തെ യോഗം ഡിസംബര്‍ 28 ശനിയാഴ്ച സമാപിക്കും. ശനിയാഴ്ച സമാപനസമ്മേളനത്തില്‍ രാഷ്ട്രീയപ്രമേയചര്‍ച്ചകളിലെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി എ.കെ. ആന്റണി മറുപടി പറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+