Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിയ്ക്കെതിരെ വിഎച്ച്പി

പൂന: 1990ല്‍ എല്‍. കെ. അദ്വാനി നടത്തിയ രഥയാത്ര ഹിന്ദുമതത്തിന് പ്രതികൂലമായ ഫലങ്ങളാണ് സൃഷ്ടിച്ചതെന്ന് വി എച്ച് പി നേതാവ് അശോക് സിംഗാള്‍ കുറ്റപ്പെടുത്തി.

രാമജന്മഭൂമി പ്രശ്നം ഒരു രാഷ്ട്രീയേതര പ്രശ്നമായിരുന്നു. എന്നാല്‍ അദ്വാനി അയോധ്യയിലേക്ക് നടത്തിയ രഥയാത്ര രാമജന്മഭൂമി പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിച്ചു. അതിന് മുമ്പ് പല രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെ പിന്തുണച്ചിരുന്നു. പക്ഷേ രാമജന്മഭൂമിപ്രശ്നം രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ പ്രതികൂല ഫലങ്ങള്‍ പിന്നീട് നേരിടേണ്ടിവന്നു.

ആര്‍ എസ് എസ് നേതാവ് രാജു ഭയ്യ പങ്കെടുത്ത യോഗത്തില്‍ ജനവരിയില്‍ നടക്കുന്ന ധര്‍മ സന്‍സാദിന് ശേഷം ഉടന്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് സംബന്ധിച്ച രൂപരേഖ വി എച്ച് പി അവതരിപ്പിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കുകയാണെങ്കില്‍ അതിന്റെ അനന്തരഫലം നേരിടേണ്ടിവരും. ഫിബ്രവരി അവസാനത്തിന് മുമ്പ് അയോധ്യയിലെ തര്‍ക്കഭൂമി കേന്ദ്രം ഒരു ട്രസ്റിന് കൈമാറണം.

നിയമപരമായി സര്‍ക്കാര്‍ ഭൂമി തങ്ങള്‍ക്ക് നല്‍കുന്നില്ലെങ്കില്‍ ഉണ്ടാവുന്ന സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയായിരിക്കും. സര്‍ക്കാരിന് ആവശ്യമായ സമയം തങ്ങള്‍ നല്‍കിയിട്ടുണ്ട്- സിംഗാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+