ഡെങ്കിപ്പനി തടയുന്നതിന് കര്‍മ പദ്ധതി
തിരുവനന്തപുരം: ഡെങ്കിപ്പനി പടരുന്നത് തടയാന്‍ തിരുവനന്തപുരം ജില്ലാ അധികൃതര്‍ കര്‍മ പദ്ധതിയ്ക്ക് രൂപം നല്‍കി.
ജില്ലാ കളക്ടര്‍ ഇ. അയ്യപ്പന്‍ വിളിച്ചുചേര്‍ത്ത യോഗം രോഗബാധിത പ്രദേശങ്ങളില്‍ സര്‍വെ നടത്താനും രോഗികള്‍ക്ക് അടിയന്തിര വൈദ്യസഹായം എത്തിക്കാനും തീരുമാനിച്ചു.
ഡെങ്കിപ്പനി ബാധിച്ചവരെ ചികിത്സിക്കുന്നതിനായി താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളജിലും മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. രോഗവാഹകരായ കൊതുകുകള്‍ പെരുകുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.
പബ്ലിക് ഹെല്‍ത്ത് സെന്ററുകളില്‍ ലാബ് ടെക്നീഷ്യന്മാരെ നിയമിക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 18 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചു.
കര്‍മപദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്ന് കളക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications